1.ഭക്തിജ്ജാലകർ
സൃഷ്ടാവിനെ അറിയുകയും സൃഷ്ടാവിനോടുള്ള മമതയിൽ ജീവിയ്ക്കുകയും ജീവിതം മുഴുവൻ ദൈവാരാധനയിൽ ഉ ൾ കൊണ്ടു കൊണ്ട് ദൈവത്തെ പ്രിതിപ്പെടുത്തുന്നവർ.
2.ജ്ഞാനാധിക്യർ
ജന്മസിദ്ധമായ ജ്ഞാനത്തിന്റെ ഉറവിടമായ തമ്പുരാനിൽ കുടിയിരിക്കുന്നവർ ജ്ഞാനപ്രകാശത്തിൽ വസിക്കുന്നവർ
3.ഭദ്രാസനന്മാർ
ശാന്ത ശിലരായ മാലാഖമാർ, കോപം, പക. പ്രതികാരേച്ഛ തുടങ്ങിയവയിൽ നിന്ന് മോചനം നൽകുന്നവർ.
4.നാഥാ കൃത്യന്മാർ
വിശുദ്ധ കുർബാനയുടെ അർപ്പണത്തിൽ ഭക്തിയോടുകൂടി ഉൾകൊള്ളാനും, അശുദ്ധമായ ചിന്തകളെയും ദുരാശകളെയും വെട്ടിയാൻ നമ്മെ പ്രാപ്തരാക്കുന്നു
5.തത്വ കന്മാർ
അനാചാരം, മലീമസമായ കാഴ്ച, മര്യാദയില്ലാത്ത നടപ്പ് മുതലായ ബഹുമാന ഹിനമായ പ്രവർത്തികൾക്ക് പരിഹാരമനുഷ്ട്ടിക്കുന്നവർ പരിശുദ്ധപരമ ദിവ്യകാരുണ്യത്തിന് എന്നേരവും അരാധനയും സ്തുതിയും പുകഴ്ചയുമുണ്ടായിരുക്കട്ടെ.' അമ്മേൻ
6.ബലവത്തുകൾ
പരിശുദ്ധിക്ക് കറയറ്റാതിരിക്കാനും യൂദാസിനെപ്പോലെ കല്പനകൾ അനുസരിക്കാതിരിക്കുകയും ചെയ്യുന്ന സമയങ്ങളിൽ തെറ്റുകൾ തിരുത്തി കുർബാന അർപ്പിക്കാൻ വൈദികരെ പ്രാപ്തരാക്കുന്നവർ ദിവ്യ പുജയ്ക്ക് വിശുദ്ധി നൽകുന്നവർ
7.പ്രാഥമികന്മാർ.
പരലോകത്തിലും ഭൂമിയിലും അരാധ്യനും സകലത്തിന്റെയും അധിപന് മായ ദൈവത്തോട് മനുഷ്യർ ചെയുന്ന പാപത്തിന് പരിഹാരം ചെയ്യുന്നവർ.
8.അതിദുതൻമാർ.
ചതിയ്ക്കും വഞ്ചനയ്ക്കും പരിഹാരം ചെയ്യുന്നവർ. ച തി യിൽ നിന്നും വഞ്ചനയിൽ നിന്നും നമ്മെ രക്ഷിക്കുന്നവർ.
9.ദൈവദുതന്മാർ.
ഉപകാരസ്മരണ സ്തോത്രങ്ങൾ ദൈവത്തിൽ എത്തിക്കുന്നവർ. മനുഷ്യന് ഈശോയുമായുള്ള അഭേദ്യമായ ബന്ധം ദൃഢ മാക്കുന്നവർ.ദൈവത്തിന്റെ സന്നേ ശം നമ്മളിൽ എത്തിക്കുന്നവർ.
Comments
Post a Comment